ഗായിക അമൃതസുരേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് മോശം കമന്റുമായി വന്നവര്‍ക്കെതിരെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. മറ്റുള്ളരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരെക്കുറിച്ചാണ് ഗോപി സുന്ദര്‍ പരാമര്‍ശിക്കുന്നത്.
മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ പുട്ടും മുട്ടകറിയും സമര്‍പ്പിക്കുന്നു- ഗോപി സുന്ദര്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദര്‍ അമൃത്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രണയം തുറന്ന് പറയുന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്നായിരുന്നു ഗോപി സുന്ദറിന്റെ കുറിപ്പിലെ വരികള്‍.
തൊട്ടുപിന്നാലെ ഇരുവര്‍ക്കും ആശംസകളേകിയും വിമര്‍ശിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നു. ഗായിക അഭിയ ഹിരണ്‍മയിയായിരുന്നു ഗോപി സുന്ദറിന്റെ മുന്‍ജീവിത പങ്കാളി. അഭയയുടെ ഇന്‍സ്റ്റഗ്രാം പേജിലും ചിലര്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു.