തിരുവനന്തപുരം- ഇന്ത്യന്‍ ചലച്ചിത്രകാരന്‍ ഷൗനക് സെന്നിന്റെ ഡോക്യുമെന്ററി, ഓള്‍ ദാറ്റ് ബ്രീത്ത്, 75 ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി അവാര്‍ഡായ ഗോള്‍ഡന്‍ ഐ നേടി. മുമ്പ് സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് ജൂറി പുരസ്‌കാരം നേടിയ ചിത്രമാണിത്.
ഫെസ്റ്റിവലില്‍ കളിച്ചതിനാല്‍ ഈ ആഴ്ച ആദ്യം ഡോക്യുമെന്ററി എച്ച്.ബി.ഒ ഡോക്യുമെന്ററി ഫിലിംസ് ഏറ്റെടുത്തു. ദല്‍ഹിയിലെ മലിനീകരണത്തിന്റെ കഥ പറയുന്ന സിനിമയാണ് ഇത്.
അഗ്‌നിസ്‌ക ഹോളണ്ട്, ഐറിന സിലിക്, പിയറി ഡെലഡോണ്‍ചാംപ്‌സ്, അലക്‌സ് വിസെന്റെ, ഹിച്ചം ഫലാഹ് എന്നിവര്‍ അടങ്ങിയ ഗോള്‍ഡന്‍ ഐ ജൂറി, നാശത്തിന്റെ ലോകത്ത് ഓരോ ജീവിതവും ഓരോ കര്‍മവും പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വെളിപ്പെടുത്തുന്ന സിനിമയാണിതെന്ന് പറഞ്ഞു.