Sorry, you need to enable JavaScript to visit this website.

വീണ്ടും ഹിജാബ് വിവാദം: മംഗളൂരു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികളെ തിരിച്ചയച്ചു

മംഗളൂരു- യൂണിഫോം ധരിക്കരുതെന്നും ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കരുതെന്നും മംഗളൂരു സര്‍വകലാശാല വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതില്‍ പ്രതിഷേധിച്ച് ഹിജാബ് ധരിച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍ ശനിയാഴ്ച യൂണിവേഴ്‌സിറ്റി കാമ്പസില്‍ എത്തി. ഇവരെ പ്രിന്‍സിപ്പല്‍ മടക്കിയയച്ചു.

ശനിയാഴ്ച രാവിലെ പുറത്തുവന്ന ഒരു വീഡിയോയില്‍ കോളേജ് പ്രിന്‍സിപ്പല്‍ അനുസൂയ റായി യൂണിഫോം നിയമങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുന്നത് കാണാം. മംഗലാപുരം സര്‍വകലാശാല വൈസ് ചാന്‍സലര്‍, പ്രിന്‍സിപ്പല്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരുമായി കോളേജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ (സിഡിസി) വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മാര്‍ച്ച് 15 ലെ കര്‍ണാടക ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനും ക്ലാസ് മുറികളില്‍ ഹിജാബ് നിരോധക്കാനും തീരുമാനിച്ചത്.

ശനിയാഴ്ച ഹിജാബ് ധരിച്ച് കോളേജിലെത്തിയ പെണ്‍കുട്ടികളെ സര്‍വകലാശാല തിരിച്ചയച്ചതായും യൂണിഫോം നിര്‍ബന്ധമല്ലാത്തതും ഹിജാബ് അനുവദനീയമല്ലാത്തതുമായ മറ്റ് കോളേജുകളിലേക്ക് മാറ്റുന്നതിന് അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വൈസ് ചാന്‍സലര്‍ സുബ്രഹ്മണ്യ യദപ്പാടിത്തായ പറഞ്ഞു. വിഷയം ചര്‍ച്ചയിലൂടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിഹരിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഹിജാബ് വിഷയത്തില്‍ കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചു, എല്ലാവരും കോടതി ഉത്തരവുകള്‍ പാലിക്കണം. പി.യു കോളേജുകളിലെ കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി (സി.ഡി.സി)യുടെയും സി.ഡി.സി ഇല്ലാത്ത കോളേജുകളില്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡിന്റെയോ പ്രിന്‍സിപ്പലിന്റെയോ ഉത്തരവുകള്‍ വിദ്യാര്‍ഥികള്‍ പാലിക്കണം. സര്‍വകലാശാലകളില്‍ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ പാലിക്കണം. ഈ വിവാദങ്ങളേക്കാള്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും വി.സി പറഞ്ഞു.

 

Latest News