Sorry, you need to enable JavaScript to visit this website.

ബന്ധപ്പെട്ടത് ഉഭയകക്ഷി സമ്മതത്തോടെ,  മടക്ക യാത്ര ടിക്കറ്റ് ഹാജരാക്കി  വിജയ് ബാബു

കൊച്ചി- താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് നടനും സംവിധായകനുമായ വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.
ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താനാന്നെന്നും ഉപഹര്‍ജിയില്‍ പറയുന്നു. നിലവില്‍ ദുബായിലാണെന്നും കോടതി നിര്‍ദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാമെന്നും അറിയിച്ചു.മേയ് 30ന് രാവിലെ ഒന്‍പതിന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലേക്കെടുത്ത വിമാന ടിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കി. നാട്ടിലേക്ക് എത്തിയാലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുവെന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
യുവനടിയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറില്‍ വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചു. മാര്‍ച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ടുമെന്റില്‍ വെച്ചും 22ന് ഒലിവ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം.
നടിയെ 2018 മുതല്‍ അറിയാം. സിനിമയില്‍ അവസരത്തിനുവേണ്ടി അവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഉപഹര്‍ജിയില്‍ പറയുന്നു. നടിയോടൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖയും കോടതിയില്‍ ഹാജരാക്കി. നടി നിരന്തരം അയച്ച സന്ദേശങ്ങളും കൈമാറി.
ഇവര്‍ പലതവണ പണം കടംവാങ്ങിയിരുന്നു. ഏപ്രില്‍ 14ന് തന്നോടൊപ്പം മറൈന്‍ െ്രെഡവിലെ ലിങ്ക് ഹൊറിസോണിലെ ഗസ്റ്റ് ഹൗസിലെത്തിയ നടി തന്റെ ഫോണിലേക്ക് വന്ന കോള്‍ എടുക്കുകയും വിളിച്ചയാളോട് ഇനി വിളിക്കരുതെന്നും പറഞ്ഞു. പുതിയ സിനിമയില്‍ അവസരം നല്‍കിയ നടിയോടാണ് പരാതിക്കാരി ഇത്തരത്തില്‍ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തപ്പോള്‍ നടി ദേഷ്യത്തോടെ ഇറങ്ങിപ്പോയി.
ഏപ്രില്‍ 15ന് ഫഌറ്റില്‍ വീണ്ടും വന്ന നടി ക്ഷമ പറഞ്ഞു. അന്ന് അവിടെ തങ്ങുകയും ചെയ്തു. പുതിയ സിനിമയില്‍ അവസരം നല്‍കിയ നടിയെ വിളിച്ച് ക്ഷമയും പറഞ്ഞുഏപ്രില്‍ 18ന് പുതിയ സിനിമയില്‍ അവസരം നല്‍കിയ നടിയും അവരുടെ അമ്മയുമായി കോഫി ഹൗസില്‍ സംസാരിച്ചിരിക്കെ അവിടെ വന്ന നടി ഇരുവരോടും തട്ടിക്കയറി.ഏപ്രില്‍ 21ന് ചിത്രീകരണ ആവശ്യത്തിനായി താന്‍ ഗോവയ്ക്ക് പോയി. തുടര്‍ന്ന് ഗോള്‍ഡന്‍ വിസയുടെ പേപ്പറുകള്‍ നല്‍കാന്‍ ഏപ്രില്‍ 24ന് ദുബായിലെത്തിയെന്നും ഉപഹര്‍ജിയില്‍ വിജയ് ബാബു വ്യക്തമാക്കി. 
 

Latest News