നയന്‍താരക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്‌നേശ് ശിവന്റെ വീഡിയോ ആരാധകരുടെ മനം കവര്‍ന്നു. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലില്‍ നിന്നുള്ള ഈ രംഗം വിഘ്‌നേശ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനു മുന്‍പ് ഏപ്രില്‍ 28നും വിഘ്‌നേശും നയന്‍സും തിരുപ്പതി ദര്‍ശനം നടത്തിയിരുന്നു.
ജൂണ്‍ 9ന് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും തിരുപ്പതി ക്ഷേത്രത്തില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയും തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.