കൊച്ചി- പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവിലായിരുന്ന പ്രതി വിജയ് ബാബുവിനെ കണ്ടെത്താന്‍ കൊച്ചി സിറ്റി പോലീസ് വിദേശ എംബസികളുടെ സഹായം തേടി. പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെടും എന്ന വിവരം ലഭിച്ച വിജയ് ബാബു രണ്ടു ദിവസം മുന്‍പു 'ജോര്‍ജിയ'യിലേക്കു കടന്നതായി ദുബായില്‍ നിന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയ എന്ന രാജ്യത്തേക്കാണോ യുഎസിലെ സംസ്ഥാനമായ ജോര്‍ജിയയിലേക്കാണോ പോയതെന്ന കാര്യത്തില്‍ വ്യക്തയില്ല. വിജയ് ബാബുവിന്റെ അടുത്ത ബന്ധു യുഎസിലെ ജോര്‍ജിയയില്‍ ഉണ്ട്. യുഎസ് സന്ദര്‍ശിക്കാനുള്ള വിസയും വിജയ് ബാബുവിന് ഉണ്ടായിരുന്നു. എന്നാല്‍, പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടതോടെ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന രാജ്യം വിടാന്‍ കഴിയില്ല. വിദേശ എംബസികളുടെ സഹായത്തോടെ വിജയ് ബാബുവിന്റെ ഇതുവരെയുള്ള യാത്രാവിവരങ്ങള്‍ പരിശോധിച്ചു പ്രതിയെ കണ്ടെത്തി നാട്ടില്‍ എത്തിക്കാനാണു പോലീസിന്റെ നീക്കം.