ചെന്നൈ- ബോഡി ഷെയ്മിങ്ങിന്റെ പേരിൽ തമിഴ്നാട്ടിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി കൊലപ്പെടുത്തി. കൊല്ലപ്പെട്ട വിദ്യാർത്ഥി സഹപാഠിയെ പെൺകുട്ടി എന്ന് വിളിച്ചതിൽ പ്രകോപിതനായാണ് കൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടി എന്ന് വിളിക്കുന്നത് നിർത്താൻ കുറ്റാരോപിതനായ വിദ്യാർഥി ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ലെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. തമിഴ്‌നാട്ടില്ലെ കല്ലാക്കുറിച്ചി ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട വിദ്യാർഥിയെ ഒരു പാർട്ടിയിലേക്ക് വിളിച്ചുവരുത്തി അരിവാളും കത്തിയും ഉപയോഗിച്ച് കൊല്ലുകയായിരുന്നു. കാലപാതകത്തിന് കേസെടുത്തുവെന്നും പ്രായപൂർത്തിയാകാത്ത പ്രതിയായ കുട്ടിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.