കോഴിക്കോട്- ചേവായൂരില്‍ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനി ഷഹനയാണ് മരിച്ചത്. 20 വയസ്സായിരുന്നു. പറമ്പില്‍ ബസാറില്‍ ഇന്ന് രാവിലെയാണ് സംഭവം. ഷഹനയെ ജനലഴിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹത സംശയിച്ച് പോലീസ് ഭര്‍ത്താവ് സജ്ജാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ചേവായൂര്‍ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസര്‍കോട് നിന്ന് കോഴിക്കോട് എത്തി പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.