ആലുവ- ആലുവ നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ട്ടിലെത്തി ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. കാവ്യ മാധവന്‍ ഹാജരായില്ല. തുടര്‍ന്നാണ് ആലുവയിലെ വസതി പത്മ സരോവരത്തില്‍ ഹാജരാകാമെന്ന് കാവ്യ മറുപടി പറഞ്ഞത്. തുടര്‍ന്നാണ് അന്വേഷണ സംഘം വീട്ടിലെത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളില്‍ നിന്ന് വെളിപ്പെട്ട കാര്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച കാവ്യയില്‍ നിന്ന് വിശദീകരണം തേടും. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കോടതി നിര്‍ദേശം കൂടി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കാവ്യയുടെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകുന്നത്. ഇനിയും കാവ്യ അന്വേഷണ സംഘത്തോട് നിസഹകരിച്ചാല്‍ കേസില്‍ കാവ്യയെ പ്രതിയാക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങും.
മുന്‍പ് രണ്ട് തവണ നോട്ടിസ് നല്‍കിയിരിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടില്‍ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയായിരുന്നു കാവ്യ നല്‍കിയത്.