കൊച്ചി- ഭീഷ്മപര്‍വ്വത്തിന്റെ വിജയത്തിന് ശേഷം വളരെയധികം പ്രതീക്ഷയുയര്‍ത്തുന്ന പ്രൊജക്ടുകളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത റോഷാക്ക്. റീലീസ് ചെയ്യാനിരിക്കുന്ന റത്തീന ചിത്രം പുഴു, ലിജോ ജോസ് ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്നിവ ആരാധകര്‍ വളരെയേറെ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്ന ചിത്രങ്ങളാണ്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മമ്മൂട്ടി കമ്പനിയുടെ കീഴില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. ആമേന്‍ എന്ന ലിജോ ജോസ് ചിത്രത്തിന്റെ എഴുത്തുകാരനായ പിഎസ് റഫീഖിന്റെ തിരക്കഥയിലായിരിക്കും ചിത്രം ഒരുങ്ങുന്നത്.ഒരു ബിഗ് ബജറ്റ് ചിത്രമായിട്ടായിരിക്കും ലിജോ ജോസ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രൊജക്ടിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണം ഉടനെ ഉണ്ടാകും.