വൈക്കം- മറിയത്തിന്റെ അഞ്ചാം പിറന്നാളായിരുന്നു ഇന്നലെ. ചെറുമകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.'എന്റെ മാലാഖ ഇന്ന് അഞ്ചാം വയസ്സിലേക്ക്' എന്ന ക്യാപ്ഷനാണ് മമ്മൂട്ടി ചിത്രത്തിനു നല്‍കിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലായി.ഇതിനോടകം ആറര ലക്ഷത്തില്‍ അധികം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയും പേരക്കുട്ടിയും ഒന്നിച്ചുള്ള ചിത്രം എന്തൊരു ക്യൂട്ട് ആണെന്നാണ് ആരാധകരുടെ കമന്റ്. ഈ കുഞ്ഞും ഭാവിയില്‍ സൂപ്പര്‍ സ്റ്റാറആവുമെന്ന് കമന്റിയവരുമുണ്ട്.