Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.വി.തോമസ് എൽഡിഎഫിനായി തൃക്കാക്കരയിൽ  ഇറങ്ങിയാൽ വിവരമറിയും- കെ.സുധാകരൻ

കൊച്ചി- കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ.വി.തോമസ് തൃക്കാക്കരയിൽ എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങിയാൽ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ.വി.തോമസ് അത്രവലിയ ശ്രദ്ധാകേന്ദ്രമല്ല. പാർട്ടി അച്ചടക്കം ലംഘിച്ചാൽ നടപടിയുണ്ടാകും. ഈ തെരഞ്ഞടുപ്പിന്റെ മുഖത്ത് കെ.വി.തോമസ് ഒരു വിഷയമല്ല. ഒരു ചർച്ചാ വിഷയവുമല്ലമല്ലെന്ന് കെ.സുധാകരൻ പറഞ്ഞു.
നല്ല പരിചയ സമ്പന്നരാണ് അച്ചടക്ക സമിതിയിലുള്ളത്. എന്ത് വേണമെന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. നമുക്ക് അതിനകത്ത് ഇടപെടാനുള്ള അവകാശമില്ല. ആകെ പറയാൻ കഴിയുക ഇവിടെ അച്ചടക്കം നടന്നിരിക്കുന്നുവെന്ന കാര്യം മാത്രമാണ്. ബാക്കി അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടത് ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നാണ്. ഞങ്ങൾ പൂർണ വിശ്വാസം ഹൈക്കമാൻഡിൽ സമർപ്പിച്ചിട്ടുണ്ട്. ആവശ്യത്തിനും സാഹചര്യത്തിനും അനുസരിച്ചത് യുക്തിസഹജമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നതിൽ തർക്കമില്ലെന്നും കെ.സുധാകരൻ പറഞ്ഞു
അതേസമയം തൃക്കാക്കര മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.തോമസ്. വികസനം മുൻനിർത്തിയുള്ള പ്രചാരണത്തിന് താനുണ്ടാകും. രണ്ടു ദിവസത്തിനകം ചിത്രം വ്യക്തമാകുമെന്ന് കെ.വി.തോമസ്. തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ കെ.പി.സി.സി നേതൃത്വത്തിനെതിരെ കെ.വി തോമസ്. എറണാകുളം കോൺഗ്രസിലെ അപശബ്ദങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആകില്ല. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. എറണാകുളം ജില്ലയിലെ വികസന രാഷ്ട്രീയത്തെ കുറിച്ച് സതീശന് മനസിലാകില്ല. സതീശന് അഭിപ്രായങ്ങൾ പറയാനും, പറയാതിരിക്കാനും അവകാശമുണ്ട്. സ്ഥാനാർഥിയെ നിർണയിക്കാൻ 40 പേരെ ഫോണിൽ വിളിച്ചു സംസാരിച്ചു എന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ലെന്നും കെ.വി തോമസ് പറഞ്ഞു.
 

Latest News