Sorry, you need to enable JavaScript to visit this website.

VIDEO - മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ  കേസെടുത്തു, പ്രതി സംവിധായകനെന്ന് സൂചന

കൊച്ചി- മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ്  കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പോലീസ് ആണ് കേസ് എടുത്തത്.ഭീഷണിപ്പെടുത്തല്‍, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എളമക്കര പോലീസ് കേസ് എടുത്തിരിക്കുന്നത്. യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതതയില്ല. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങള്‍ പോലീസ് പുറത്തുവിടാത്തത്.
നടി മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ആരോപിച്ചിരുന്നു. മഞ്ജു വാര്യരുടെ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍ കുമാര്‍. വെരി സീരിയസ് എന്ന തലക്കെട്ടോട്കൂടി ആരംഭിക്കുന്ന ഫേസ്ബുക് പോസ്റ്റിലൂടെയാണ് മഞ്ജു വാര്യരുടെ ജീവിതം അപകടത്തിലാണെന്ന് സംവിധായകന്‍ പറയുന്നത്. മഞ്ജു വാര്യര്‍ ചിലരുടെ തടങ്കലില്‍ ആണെന്നും അവരുടെ ജീവന്‍ രക്ഷിക്കണമെന്നും സനല്‍ കുമാര്‍ ശശിധരന്‍ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. നടിക്കൊപ്പമുള്ള ചിലരുടെ പേരുകളും സനല്‍കുമാര്‍ കുമാര്‍ ശശിധരന്‍ തന്റെ പോസ്റ്റിലൂടെ ചൂണ്ടികാണിക്കുന്നു.മഞ്ജു വാര്യരോ താന്‍ പേര് പറഞ്ഞിട്ടുള്ള ആരും ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വിഷയം ചൂണ്ടിക്കാണിച്ച് വുമണ്‍ ഇന്‍ സിനിമ കലക്ടീവിലേയ്ക്ക് മെയില്‍ അയച്ചിട്ടും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
 

Latest News