ന്യൂദൽഹി- സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ചോദ്യപേപ്പർ ചോർന്നത് അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചു. ദൽഹി പോലീസിന്റെ പ്രത്യേകസംഘമാണ് രണ്ടു ചോദ്യപേപ്പർ ചോർന്നത് സംബന്ധിച്ച അന്വേഷണമാണ് പ്രത്യേകസംഘം ഏറ്റെടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ ഇതോടകം പോലീസ് ചോദ്യം ചെയ്തു. പത്താം ക്ലാസിന്റെ കണക്ക് പരീക്ഷ ചോദ്യപേപ്പറാണ് ചോർന്നത്. ആർ.പി ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സി.ബി.എസ്.ഇ നൽകിയ രണ്ടു കേസുകളാണ് അന്വേഷിക്കുന്നത്. കയ്യക്ഷരത്തിലുള്ള ചോദ്യപേപ്പറുകൾ വാട്സാപ്പ് വഴിയാണ് വ്യാപകമായി വിതരണം ചെയ്യപ്പെട്ടത്. മെസേജിന്റെ ഉറവിടം എവിടെയാണെന്നത് സംബന്ധിച്ച് അന്വേഷിക്കുന്നത് ഏറെ ദുഷ്കരമാണെ്നും എന്ത് വിലകൊടുത്തും പ്രതികളെ പിടികൂടുമെന്നും ഉപാധ്യായ പറഞ്ഞു.
ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഇതേവരെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം, പുതുക്കിയ പരീക്ഷ തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അടുത്തയാഴ്ച്ച തന്നെ പരീക്ഷ നടക്കുമെന്നാണ് സി.ബി.എസ്.ഇ കേന്ദ്രങ്ങൾ പറയുന്നത്.