കൊച്ചി- ബലാത്സംഗ കേസില്‍ വിജയ് ബാബുവിനെ മാധ്യമ വിചാരണ ചെയ്യുകയാണെന്ന് രാഹുല്‍ .വിജയ് ബാബു ഓവര്‍ റിയാക്ട് ചെയ്യുകയാണ് ചെയ്തത് . ഇന്റേണല്‍ കമ്മിറ്റി വിജയ് ബാബുവിന്റെ ഭാഗം കേള്‍ക്കമായിരുന്നു. തന്റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ടെന്ന് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം നിരപരാധിയാണെന്ന് വിശ്വസിക്കുന്ന താന്‍ എങ്ങനെ തെറ്റുകാരന്‍ ആകുമെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. രാഹുലിന്റെ വാക്കുകളിലേക്ക്. വിജയ് ബാബു ഓവര്‍ റിയാക്ട് ചെയ്യുകയാണ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കാനുള്ള മനസ് കാണിക്കണം. വിജയ് ബാബുവിന് തെളിയിക്കാനുള്ള കാര്യങ്ങള്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സി സി ടി വി ദൃശ്യം ശ്രദ്ധിച്ചാല്‍ പെണ്‍കുട്ടിയുടെ ബോഡി ലാംഗ്വേജും ബിഹേവിയറും മനസിലാകും. ഈ സാഹചര്യത്തില്‍ അദ്ദേഹം നിരപരാധിയാണെന്ന് വിശ്വസിക്കുന്ന ഞാന്‍ തെറ്റുകാരനും അദ്ദേഹം റേപ്പിസ്റ്റ് ആണെന്ന് പറയുന്നവര്‍ ശരിയുമാകുന്നത് എങ്ങനെയാണ്?' 'സ്ത്രീ സൗഹൃദമാകണം നിയമങ്ങള്‍, പക്ഷേ പുരുഷ വിരോധം ആകാതിരുന്നൂടെ? നമ്മുക്കും അച്ഛനും സുഹൃത്തുക്കളും ആണ്‍മക്കളും ഒക്കെ ഇല്ലേ? അവര്‍ വ്യാജ കേസുകളില്‍ പെട്ടാല്‍ നമ്മുക്കും വിഷമം ഉണ്ടാകില്ലേ? സുപ്രീം കോടതി വനിതാ പക്ഷ നിയമങ്ങളെ കുറിച്ച് പറഞ്ഞത് ഞങ്ങള്‍ ഇവര്‍ക്ക് പരിച നല്‍കി എന്നാല്‍ അവര്‍ അത് വാളായി ഉപയോഗിക്കുകയാണെന്നാണ്' -രാഹുല്‍ നിലപാട് വ്യക്തമാക്കി.