Sorry, you need to enable JavaScript to visit this website.

ഫാൻസ് കാറിന്റെ വീൽ ഊരി മാറ്റി, അനുപമ പെരുവഴിയിലായി 

ഹൈദരാബാദ്- 'പ്രേമം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് മലയാളത്തിനു പുറത്തും അനുപമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. അനുപമയ്ക്കുണ്ടായ ഒരു ദുരനുഭവമാണ് ഇപ്പോൾ സംസാര വിഷയം. 
അടുത്തിടെ ഒരു ഷോപ്പിങ് മാൾ ഉദ്ഘാടനത്തിനു പോയപ്പോൾ അനുപമയുടെ കാറിന്റെ വീൽ ആരോ ഊരിമാറ്റി. തിങ്കളാഴ്ച തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കൊഡാഡയിൽ പിപിആർ ഷോപ്പിങ് മാളിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി താരം പങ്കെടുത്തിരുന്നു. താരത്തെ കാണാൻ നിരവധി ആരാധകർ തടിച്ചുകൂടിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചുപോകാൻ താരം ഒരുങ്ങിയപ്പോൾ കുറച്ച് നേരം കൂടി നിൽക്കാൻ ആരാധകർ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ സമയം വളരെ വൈകിയതിനാൽ അനുപമ പോകാൻ തീരുമാനിച്ചു. ഇതിനിടയിൽ, കുറച്ചുനേരം അവിടെ നിൽക്കണമെന്ന് ആവശ്യപ്പെട്ട് ചില അക്രമികൾ അനുപമയുടെ കാറിന്റെ ടയറുകൾ ഊരിമാറ്റുകയായിരുന്നു. വേഗം ഹൈദരബാദിലേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു താരത്തിന്. എന്നാൽ, ആരാധകർ വീൽ ഊരി മാറ്റിയതോടെ അനുപമ പെരുവഴിയിലായി.
 

Latest News