മുംബൈ- ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ അശ്ലീല സൈറ്റിലെത്തിയ സംഭവം അനുസ്മരിക്കുകയാണ് നടി ഉര്‍ഫി ജാവേദ്. 15 വയസ്സുള്ളപ്പോഴാണ് സംഭവമെന്നും ആളുകള്‍ മുഴുവന്‍ കുടുംബത്തെ നാണം കെടുത്തിയെന്നും ഉര്‍ഫി പറഞ്ഞു.
എല്ലാവരും അത് തന്റെയും കുടുംബത്തിന്റേയും കുറ്റമായാണ് കണ്ടത്.
അപ്പോള്‍ ഞാന്‍ ലഖ്‌നൗവിലായിരുന്നു. ഷോള്‍ഡര്‍ കാണുന്ന ടോപ്പാണ് ധരിച്ചിരുന്നത്. ലഖ്‌നൗവില്‍ അത്തരത്തിലുള്ള വസ്ത്രങ്ങള്‍ അന്ന് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ടോപ്പ് കട്ട് ചെയ്താണ് അത് തയാറാക്കിയത്. ഞാന്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ആരോ അത് പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു- ഉര്‍ഫി പറഞ്ഞു.
ടെലിവിഷന്‍ നടിയായ ഉര്‍ഫി കഴിഞ്ഞ വര്‍,ം ബിഗ് ബോസ് സീസണ്‍ വണില്‍ പങ്കെടുത്തിരുന്നു.