Sorry, you need to enable JavaScript to visit this website.

ത്രില്ലര്‍ ചിത്രം ലൂയിസില്‍ ശ്രീനിവാസന് പകരം ഇന്ദ്രന്‍സ്

 'ലൂയിസ്' എന്ന ത്രില്ലര്‍ സിനിമയില്‍, ടൈറ്റില്‍ കഥാപാത്രമായി ഇന്ദ്രന്‍സ് എത്തുന്നു. കേന്ദ്രകഥാപാത്രമായി ശ്രീനിവാസനെ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് വിശ്രമം ആവശ്യമുള്ളതുകൊണ്ട്, ആ വേഷം  ഇന്ദ്രന്‍സ് ഏറ്റെടുക്കുകയായിരുന്നു. വളരെയധികം അഭിനയസാധ്യതയുള്ള ശക്തമായ ഈ കഥാപാത്രം ഇന്ദ്രന്‍സിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

ഷാബു ഉസ്മാന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കൊട്ടുപള്ളില്‍ മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റ്റിറ്റി എബ്രഹാം കൊട്ടുപള്ളില്‍ ആണ്. മനു ഗോപാല്‍ ആണ് തിരക്കഥ. ഇന്ദ്രന്‍സിനെ കൂടാതെ സായ്കുമാര്‍, ജോയ് മാത്യൂ, മനോജ് കെ ജയന്‍, അശോകന്‍, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ആസ്റ്റിന്‍, കലാഭവന്‍ നവാസ്, ശശാങ്കന്‍, രാജേഷ് പറവൂര്‍, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയില്‍ സുപരിചിതനായ ഒരു നീണ്ട താരനിര ഈ ചിത്രത്തില്‍ ഭാഗമാകുന്നു.

ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, രാജീവ് ശിവ, ഗാനരചന: മനു മഞ്ജിത്, ഷാബു ഉസ്മാന്‍ കോന്നി എന്നിവര്‍, ആലാപനം: നിത്യ മാമ്മന്‍, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റര്‍: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആര്‍ട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ,

 

Latest News