രാജ്‌നന്ദ്ഗാവ്- ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയില്‍ വികലാംഗയായ 25കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 56 കാരനായ ബിസാന്‍ ലാല്‍ സലമെക്കാണ് രാജ്‌നന്ദ്ഗാവ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി അഭിഷേക് ശര്‍മ ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴ ചുമത്തിയിട്ടുമുണ്ട്.
രണ്ടര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭംവം. വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവതി അസുഖം മൂലം മരിച്ചു. അമ്മയാണ് മൊഹ്‌ല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരുന്നത്.