കൊച്ചി- യുവ സംഗീത സംവിധായകന്‍ വിഷ്ണു ശ്യാം വിവാഹിതനായി. എറണാകുളം സ്വദേശിനി ആലിസ് ജോജോ ആണ് വധു. ആലിസ് ഫ്ളോറിഡയില്‍ പൈലറ്റായി ജോലി ചെയ്യുകയാണ്. കണ്ണൂര്‍ കൈരളി ഹെറിട്ടേജ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇരുവര്‍ക്കും പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആശംസകള്‍ അറിയിച്ചു.
കണ്ണൂര്‍ സ്വദേശിയായ വിഷ്ണു അഭിഭാഷകനായ ശ്യാം കുമാറിന്റേയും ഡോക്ടറായ പി.പി ഷൈജയുടെയും മകനാണ്. ജോജോ സക്കറിയയുടെയും ബീന കെ. ബാബുവിന്റെയും മകളാണ് ആലിസ്.
വിദ്യാസാഗറിന്റെ പ്രിയ ശിഷ്യന്‍ കൂടിയാണ് വിഷ്ണു ശ്യാം. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന റാം എന്ന സിനിമയുടെ സംഗീത സംവിധായകന്‍ വിഷ്ണു ആണ്. കൂടാതെ കൂമന്‍ എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ മ്യൂസിക്, ദൃശ്യം രണ്ടിന്റെ ട്രെയിലര്‍ മ്യൂസിക് എന്നിവ ഒരുക്കിയത് വിഷ്ണു ശ്യാം ആയിരുന്നു.
എംസി ജിതിന്‍ സംവിധാനം ചെയ്ത നോണ്‍സെന്‍സ് എന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്ത് വിഷ്ണു ആയിരുന്നു. നിരവധി മനോഹരമായ വരികള്‍ മലയാളത്തിന് സമ്മാനിച്ച വിനായക് ശശികുമാര്‍ സംവിധാനം ചെയ്ത 'ഹായ് ഹലോ കാതല്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചതും വിഷ്ണു ശ്യാം ആയിരുന്നു.