ചെന്നൈ- തമിഴ്‌നാട്ടിലെ വിവിധ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ നിയമസഭ പാസാക്കി. ഗവര്‍ണറുടെ അധികാരമാണ് ഇക്കാര്യത്തില്‍ വെട്ടിക്കുറച്ചിരിക്കുന്നത്.
തമിഴ്‌നാട് സര്‍വകലാശാല നിയമത്തില്‍ ഭേദഗതി വരുന്നതുന്ന ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയാണ് സഭയില്‍ അവതരിപ്പിച്ചത്. ബി.ജെ.പി ബില്‍ അവതരണ വേളയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ബില്‍ പാസാക്കുന്നതിനു മുമ്പ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. സെല്‍വപെരുന്തഗി അന്തരിച്ച മുഖ്യമന്ത്രി ജയലളിതക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അണ്ണാ ഡി.എ.കെ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മനാടായ ഗുജറാത്തില്‍ പോലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. തെലങ്കാനയിലും കര്‍ണാടകയിലും ഇതുതന്നെയാണ് സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പി.എം.കെ സഭയില്‍ ബില്ലിനെ പിന്തുണച്ചു.