ബീജിംഗ്-കോവിഡ് നിയന്ത്രണങ്ങളില്‍ പൊറുതി മുട്ടി ചൈനയിലെ ജനങ്ങള്‍. രോഗം ചൈനയില്‍ വ്യാപകമായി പടരുകയാണ്. ചൈനയിലെ ഷാങ്ഹായില്‍ അധികൃതര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വീടുകള്‍ ഉള്‍പ്പെടുന്ന തെരുവുകള്‍ പൂര്‍ണമായും അടച്ച് പൂട്ടുകയാണ്. ഇതിനായി രണ്ട് മീറ്ററിലധികം ഉയരമുള്ള വേലികള്‍ തെരുവുകളില്‍ സ്ഥാപിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ തൊഴിലാളികള്‍. തെരുവുകള്‍ വേലി ഉപയോഗിച്ച് അടച്ച് പൂട്ടുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനം കോവിഡിനൊപ്പം ജീവിക്കാന്‍ ആരംഭിച്ചിട്ടും, ചൈനീസ് സര്‍ക്കാര്‍ കോവിഡിന്റെ പേരില്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഒരാള്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായി എന്ന് കണ്ടാല്‍ ആ പ്രദേശം മുന്നറിയിപ്പ് നല്‍കാതെ ദിവസങ്ങളോളം അടച്ചിടുകയാണ്. ചൈനയുടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും തിരിച്ചടിയാണ്.