തൃപ്പുണിത്തുറ- സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ് ചാമ്പിക്കോ.. അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിലെ രംഗത്തിന്റെ സ്വാധീനമാണ് എവിടേയും. സിനിമയില്‍ കുടുംബാംഗങ്ങളോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാനിരിക്കുന്ന മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് പെര്‍ഫോമന്‍സ് അനുകരിക്കാന്‍ മത്സരിക്കുകയാണ് എല്ലാവരും. ഇതിന് തലമുറ വ്യത്യാസമൊന്നുമില്ല. ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെയാണ് മമ്മൂട്ടിയുടെ രംഗം. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരിക്കുന്നിടത്ത് നടുവില്‍ ഒരൊഴിഞ്ഞ കസേര. ഈ സീറ്റില്‍ അവസാനമെത്തി മമ്മൂട്ടി ഫോട്ടോഗ്രാഫറോട് ചാമ്പിക്കോ എന്നു പറയുന്ന സീനാണ് സിനിമയില്‍. ഇതിന്റെ അനുകരണങ്ങളില്‍ കൊച്ചി മെട്രോ വരെ കഥാപാത്രമായി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചാമ്പിക്കോ പ്രയോഗം ആഘോഷമാക്കുകയാണ്. സമീപ കാലത്തൊന്നും ഒരു സിനിമ ഡയലോഗ് ഇത്രയേരെ ജനപ്രീതി നേടിയിട്ടില്ല. കണ്ണൂരിലും കോഴിക്കോട്ടും ഫാസ്റ്റ് ഫുഡ് വില്‍ക്കുന്നിടത്ത് വരെ കോമണ്‍ യൂസേജായിട്ടുണ്ട് ഇത്. സിനിമയില്‍ ഈ ഹിറ്റ് രംഗം വന്നതിനെ കുറിച്ച് സംവിധായകന്‍ അമല്‍ നീരദിന് ചിലത് പറയാനുണ്ട്. എറണാകുളം മഹാരാജാസില്‍ ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് വ്യാപകമായി പ്രയോഗിച്ചിരുന്നതാണ് ചാമ്പിക്കോ. കലാലയത്തില്‍ അടിപിടി നടക്കുേേമ്പാള്‍ അവനിട്ടൊരു ചാമ്പ് കൊടുത്തു വെന്ന് പറയാറില്ലേ.
യുള്ള ഒരു പ്രയോഗം. ഇത് ഭീഷ്മ പര്‍വത്തില്‍ വന്നതിന് പിന്നിലും ഒരു കഥയുണ്ട്. ശരിക്കും തിരക്കഥയില്‍ ഇങ്ങിനെ ഒരു ഡയലോഗുണ്ടായിരുന്നില്ല. ഷൂട്ട് വേളയില്‍ സംവിധായകന് തോന്നിയ ഒരു ഇംപ്രവൈസേഷനാണ്. അപ്പോള്‍ തന്നെ അമല്‍ നീരദ് മമ്മുക്കയോട് പറഞ്ഞു. അദ്ദേഹം ചെയ്തു. അപ്പുറത്ത് സംഘട്ടനവും ഇപ്പുറത്ത് ഫോട്ടോയെടുപ്പുമായി കണക്ട് ചെയ്തപ്പോള്‍ ആകെ മാച്ചായി- അമല്‍ നീരദ് പറഞ്ഞു.