Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ദമ്പതികളെ മർദ്ദിച്ചു കൊന്ന കേസിൽ 20 പേർ കുറ്റവിമുക്തർ

ലാഹോർ- മതനിന്ദ ആരോപിച്ച് 2014ൽ ആയിരത്തോളം വരുന്ന ആൾക്കൂട്ടം ക്രിസ്ത്യൻ ദമ്പതികളെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന 20 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ലാഹോറിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് വിധി. ലാഹോറിനടുത്ത കോട്ട് കിഷനിലെ ഇഷ്ടിക ഫാക്ടറിയിൽ ജോലിക്കാരായിരുന്ന ഷെഹ്‌സാദ് മസീഹ്, ശമ എന്നീ ക്രിസ്തീയ ദമ്പതികളേയാണ് ആൾക്കൂട്ടം മർദ്ദിച്ചവശരാക്കി ജീവനോടെ ഇഷ്ടിക ചൂളയിലിട്ടു ചുട്ടു കൊന്നത്. ഇവർ ഖുർആന്റെ പേജ് കീറി കത്തിച്ചുവെന്ന് ഒരു പുരോഹിതൻ പ്രസംഗിച്ചതിനെ തുടർന്നാണ് ആൾക്കൂട്ടം ഇവർക്കെതിരെ തിരിഞ്ഞത്. സംഭവത്തെ തുടർന്ന് 600 ഗ്രാമീണർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. 

2016 നവംബറിൽ ഈ കേസിലെ അഞ്ചു പ്രതികൾക്ക് വധ ശിക്ഷ വിധിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടു പേർക്ക് രണ്ടു വർഷം തടവും വിധിച്ചിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തിൽ ബാക്കി വരുന്ന 20 പ്രതികളെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിടുകയായിരുന്നുവെന്ന് പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

Latest News