നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും ആദ്യത്തെ കണ്‍മണിയെ വരവേറ്റതായി റിപ്പോര്‍ട്ടുകള്‍. സന്തോഷവാര്‍ത്തയെക്കുറിച്ച് നടി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
മെറ്റേണിറ്റി ഷൂട്ടില്‍നിന്നുള്ള ഒരു കൂട്ടം ഫോട്ടോകള്‍ നടി ഓണ്‍ലൈനില്‍ പങ്കിട്ട് ഒരാഴ്ചക്ക് ശേഷമാണ് സന്തോഷകരമായ വാര്‍ത്ത വരുന്നത്. എന്നാല്‍ കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യുമോ എന്ന് വ്യക്തമല്ല.
'അമ്മ' എന്ന പുതിയ വേഷം ഏറ്റെടുക്കാനുള്ള ആവേശം പങ്കുവെച്ചുകൊണ്ട്, നടി തന്റെ ചിന്തകള്‍ ഒരു കുറിപ്പായി എഴുതി, 'മാതൃത്വത്തിനായുള്ള തയാറെടുപ്പ് മനോഹരമാണ്. പക്ഷേ പ്രശ്‌നങ്ങളുണ്ടാവാം. ഒരു നിമിഷം നിങ്ങള്‍ക്ക് എല്ലാം നിയന്ത്രണത്തിലാണെന്ന് തോന്നുന്നു. അടുത്ത നിമിഷം, നിങ്ങള്‍ വളരെ ക്ഷീണിതയായിരിക്കുമ്പോള്‍, നിങ്ങള്‍ എങ്ങനെ ഉറങ്ങാന്‍ പോകുന്നുവെന്നോര്‍ത്ത് ആശ്ചര്യപ്പെട്ടേക്കും- അവര്‍ പറഞ്ഞു.