കൊളംബോ- ശ്രീലങ്കന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ കുറക്കാനും പാര്‍ലമെന്റിനെ ശാക്തീകരിക്കാനും ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയമായി സുസ്ഥിരമാക്കാനും സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതിക്കായി അന്താരാഷ്ട്ര നാണയ നിധിയുമായി ചര്‍ച്ചകള്‍ നടത്താനും സ്വീകരിക്കാവുന്ന വേഗത്തിലുള്ള നടപടികളിലൊന്ന് അധികാര കൈമാറ്റമാണെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിനോട് പറഞ്ഞു. പാര്‍ലമെന്റിന് കൂടുതല്‍ അധികാരമുള്ള ഭരണഘടനാ പദവിയിലേക്ക് മടങ്ങുന്ന പരിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കമിടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയുടെ സഹോദരനായ പ്രസിഡന്റ് ഗോതബയ രാജപക്‌സെ 2019ല്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൂടുതല്‍ അധികാരങ്ങള്‍ പ്രസിഡന്റിലേക്ക് കേന്ദ്രീകരിച്ചത്.