ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'നല്ല സമയ' ത്തിലേക്ക് നായികമാരെ തേടുന്നു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ സംസാരശൈലിയില്‍ ഏതെങ്കിലും ഒന്ന് സംസാരിക്കാന്‍ കഴിയുന്നവര്‍ക്കാണ് മുന്‍ഗണന.
18 നും 23 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് അവസരം. ഈ മാസം 23 ന് തൃശൂരിലെ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ രാവിലെ 10:30 മുതല്‍ വൈകുന്നേരം 5:30 വരെ നടക്കുന്ന ഓഡിഷനില്‍ താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒമര്‍ ലുലു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം.