സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പറ്റി ഫേവർ ഫ്രാൻസിസിന്റെ കുറിപ്പ്:
ഫിലിം ഫെസ്റ്റിവലുകൾ കാണാൻ പോകുമ്പോൾ മുമ്പേ കേട്ടും വായിച്ചും കാണണമെന്നുറപ്പിച്ച ചില സിനിമകളുണ്ടാകും. കാൻ തൊട്ട് ഐ എഫ് എഫ് കെ വരെയുള്ള ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിര സാന്നിദ്ധ്യമായ സൂപ്പർ സംവിധായകരുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിത്രങ്ങൾ. അതിനൊക്കെയും ഒടുക്കത്തെ തിരക്കുമായിരിക്കും. ആ സിനിമകൾക്കൊന്നും കയറിക്കൂടാൻ കഴിയാത്ത വിഷമത്തിൽ നമ്മൾ പ്രത്യേകിച്ച് കേട്ട് പരിചയമൊന്നുമില്ലാത്ത ഏതെങ്കിലും സിനിമക്ക് കയറുകയും ആ സിനിമ നമ്മളെ ഞെട്ടിച്ചു കളയുകയും ആ ഫെസ്റ്റിവലിൽ നമ്മൾ കണ്ട ഏറ്റവും പ്രിയപ്പെട്ട സിനിമയായി അത് മാറുകയും ചെയ്യും.
മിക്കവാറും ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് പല തവണ ഇത്തരം സർ്രൈപസ് തന്നിട്ടുള്ളത്. 'സുഡാനി ഫ്രം നൈജീരിയ' അത് പോലുള്ള ചിത്രമാണ്. ഏതോ ഒരു ഫിലിം ഫെസ്റ്റിവലിൽ കണ്ട ഒരു വിദേശ ചിത്രമാണ് സുഡാനി എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. ഇത്രക്കും സത്യസന്ധമായി ആഗോള പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന മലയാള സിനിമ ഞാൻ കണ്ടിട്ടില്ല. ഇത്രക്ക് ഹൃദയം തൊടുന്ന മനുഷ്യരെ ഞാൻ സിനിമയിൽ കണ്ടിട്ടില്ല. ജീവിതത്തിലെ കണ്ടിട്ടുള്ളൂ!
വെൽ ഡൺ ടീം സുഡാനി
വെൽ ഡൺ സകരിയ