ന്യൂദല്‍ഹി- പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ നീക്കം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതായും അടുത്താഴ്ച പ്രഖ്യാപിച്ചേക്കുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളാണ് സംഘടനയെ നിരോധിക്കാന്‍ പ്രേരണയെന്നാണ് വിവരം.
പല സംസ്ഥാനങ്ങളും സംഘടനയെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര വിജ്ഞാപനത്തിലൂടെ നിരോധനം കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.