കാഠ്മണ്ഡു- എവറസ്റ്റ് കൊടുമുടി നിരവധി തവണ കീഴടക്കിയ നേപ്പാളി പർവതാരോഹകൻ കൊടുമുടിയിൽ മരണമടഞ്ഞു.എൻഗിമി ടെൻജി ഷെർപ്പയെ (38) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പര്യവേഷണ സംഘാടകരാണ് മരണം സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്. ഈ മലകയറ്റ സീസണിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതത്തിലെ ആദ്യത്തെ മരണമാണിത്. കുംബു ഹിമപാതത്തിന്റെ താരതമ്യേന സുരക്ഷിതമായ പ്രദേശമായ 'ഫുട്‌ബോൾ ഫീൽഡ്' എന്നറിയപ്പെടുന്ന ഒരു പ്രദേശത്തിന് സമീപമുള്ള ഒരു പാതയിൽ വ്യാഴാഴ്ച പുലർച്ചെയാണ്
'അദ്ദേഹത്തിന്റെ മൃതദേഹം താഴെയിറക്കിയിട്ടുണ്ടെന്നും അപകടമരണമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും യു.എസ് ആസ്ഥാനമായുള്ള പര്യവേഷണ കമ്പനിയായ ഇന്റർനാഷണൽ മൗണ്ടൻ ഗൈഡ്സിന്റെ പ്രാദേശിക പങ്കാളിയായ ബേയുൾ അഡ്വഞ്ചേഴ്സിന്റെ പസാംഗ് സെറിംഗ് ഷെർപ പറഞ്ഞു. പ്രാഥമിക വൈദ്യപരിശോധനയിൽ ഹൈ ആൾട്ടിറ്റിയൂഡ് സിക്‌നസാണ് മരണകാരണമെന്ന് വ്യക്തമായെന്നും ഇവർ അറിയിച്ചു. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്യാമ്പ് 2-ലേക്ക് ഉപകരണങ്ങൾ കയറ്റി കൊണ്ടുപോകുകയായിരുന്നു ഷെർപ്പ.
'ഇന്നത്തെ സംഭവങ്ങൾ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും എൻഗിമയുടെ കുടുംബത്തോടൊപ്പമുണ്ട്,' പര്യവേഷണ സംഘത്തിന്റെ തലവൻ ഗ്രെഗ് വെർനോവേജ് അനുശോചിച്ചു.
എവറസ്റ്റിലെ മരണങ്ങളിൽ മൂന്നിലൊന്ന് പേരും നേപ്പാളി ഗൈഡുകളും പോർട്ടർമാരുമാണ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ മുകളിൽ എത്താൻ ലക്ഷ്യമിട്ട് എത്തുന്ന നൂറുകണക്കിന് ആളുകൾക്ക് ഇവർ സഹായവുമായി എത്താറുണ്ട്. 8,848 മീറ്റർ (29,028 അടി) ഉയരമുള്ള പർവ്വതം കയറാൻ ശ്രമിക്കുന്ന മിക്ക പർവതാരോഹകരും കുറഞ്ഞത് ഒരു ഗൈഡിന്റെ സഹായത്തോടെയാണ് കൊടുമുടി കയറുന്നത്.