മുംബൈ- വിവാഹ ചടങ്ങിനുശേഷം നടി ആലിയ ഭട്ടിനെ കൈകളിലെടുത്ത നടന്‍ രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വ്യാഴാഴ്ച വിവാഹത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുന്നിലാണ് ആലിയയെ കൈകളിലെടുത്ത് രണ്‍ബീര്‍ ഫോട്ടോക്ക് പോസ് ചെയ്തത്. ഫോട്ടോഗ്രാഫര്‍മാര്‍ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
സബ്യസാചി ഡിസൈന്‍ ചെയ്തതായിരുന്നു ഇരുവരുടേയും വിവാഹ വസ്ത്രങ്ങള്‍.