സാവോപോളോ- ബ്രസീലില്‍ സൈനികര്‍ക്കുവേണ്ടി ലൈംഗിക ഉത്തേജന ഗുളികയായ വയാഗ്രക്ക് ഓര്‍ഡര്‍ നല്‍കിയതിനെ ചൊല്ലി വിവാദം. ഗുളികകള്‍ ശ്വാസകോശത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികളെ ചികിത്സിക്കുന്നതിനാണെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം കൂടി വന്നതോടെ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്ക് വിഷയമായി.
സൈനികര്‍ക്ക് വേണ്ടി വയാഗ്ര ഗുളികകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി വിവാരാവകാശ പ്രകാരം മറുപടി ലഭിച്ചതായി ജനപ്രതിനിധികളിലൊരാള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ബ്രസീലിയന്‍ സൈന്യത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.
പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ സര്‍ക്കാര്‍ സായുധ സേനയിലേക്ക് ഉദ്ധാരണക്കുറവിനുള്ള 35,000 ഗുളികകളുടെ ഓര്‍ഡര്‍ അംഗീകരിച്ചതായി വിവരാവകാശ ചോദ്യത്തിനു മറുപടി ലഭിച്ചതായി കോണ്‍ഗ്രസ് അംഗം ഏലിയാസ് വാസ് പറഞ്ഞു.
ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ലാതിരിക്കെ ബോള്‍സോനാരോയും സംഘവും പൊതു പണം ഉപയോഗിച്ച് ചെറിയ നീല ഗുളിക വാങ്ങുകയാണെന്നും ഇത് അധാര്‍മികമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തനിക്ക് ലഭിച്ച രേഖകളില്‍ വയാഗ്രയുടെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും അതിന്റെ സജീവ ഘടകമായ സില്‍ഡെനാഫിലിനാണ് ഓര്‍ഡര്‍ നല്‍കിയതെന്ന് ജനപ്രതിനിധി പറഞ്ഞു.
ശ്വാസകോശത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികളെ ചികിത്സിക്കുന്നതിന് സില്‍ഡെനാഫില്‍ ഉപയോഗിക്കാറുണ്ടെന്ന് ബ്രസീല്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വിവാദം പടര്‍ന്നതോടെ തൂങ്ങിക്കിടക്കുന്ന പീരങ്കികളുള്ള ടാങ്കുകളുടെ കാര്‍ട്ടൂണുകള്‍ ട്വിറ്ററില്‍ വര്‍ധിച്ചു. ബ്രസീലിലെ ട്രെന്‍ഡിംഗ് വിഷയങ്ങളിലൊന്നായിര വയാഗ്ര മാറുകയും ചെയ്തു.
ബോള്‍സോനാരോക്കുള്ള സൈന്യത്തിന്റെ പിന്തുണ കൂടുതല്‍ കൂടുതല്‍ ഉയരുന്നത് എന്തുകൊണ്ടാണെന്ന് ഉപ്പോള്‍ മനസ്സിലായെന്ന് ട്വിറ്ററില്‍ഒരു ഉപയോക്താവ് പരിഹസിച്ചു.