ന്യൂദൽഹി-ബി.ജെ.പി യുവമോർച്ച ദേശീയ പ്രസിഡന്റും എം.പിയുമായ തേജസ്വി സൂര്യയെ രാജസ്ഥാനിൽ പോലീസ് അറസ്റ്റ് ചെയ്തു. വർഗീയ കലാപം നടന്ന കരൗളിയിൽ സന്ദർശനം നടത്താൻ എത്തിയതായിരുന്നു തേജസ്വി യാദവ്. ബി.ജെ.പി രാജസ്ഥാൻ പ്രസിഡന്റ് സതീഷ് പൂനിയയും മറ്റ് നിരവധി അനുയായികൾക്കുമൊപ്പമാണ് തേജസ്വി എത്തിയത്. ദൗസ അതിർത്തിയിൽ വെച്ച് ഇയാളെയും സംഘത്തെയും പോലീസ് തടഞ്ഞു. കരൗളി സന്ദർശിക്കുമെന്ന് തേജസ്വി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്ത് വില കൊടുക്കേണ്ടി വന്നാലും കരൗളി സന്ദർശിക്കുമെന്ന് തേജസ്വി പറഞ്ഞു. റോഡിൽ ബാരിക്കേഡുകൾ അടക്കം വെച്ചാണ് സംഘത്തെ പോലീസ് തടഞ്ഞത്. ഏപ്രിൽ രണ്ടിനാണ് ഇവിടെ സംഘ് പരിവാർ സംഘങ്ങൾ അക്രമം അഴിച്ചുവിട്ടത്.