അധ്യാപകരെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് സൂം നിരവധി പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചു. ബ്രേക്ക്ഔട്ട് റൂം ഫീച്ചര്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. 'എനിവേര്‍ പോള്‍സ്', ക്രോം ബുക്‌സ് എസ്.ഇ വെര്‍ച്വല്‍ പശ്ചാത്തലം നവീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ക്രോം ബുക്‌സ് ജനപ്രിയമായതിനാല്‍ വിദ്യാഭ്യാസ ഉപഭോക്താക്കളില്‍ നിന്നുള്ള അഭ്യര്‍ഥനയെ തുടര്‍ന്നാണ് സൂമില്‍ വെര്‍ച്വല്‍ പശ്ചാത്തലങ്ങളും മറ്റ് സവിശേഷതകളും ചേര്‍ത്തത്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വളരെ പ്രയോജനകരമാണ്. ഈ ഫീച്ചര്‍ മെച്ചപ്പെടുത്തുന്നതിന് മുമ്പ് പല വിദ്യാര്‍ഥികളും തങ്ങളുടെ ക്യാമറകള്‍ ഓണാക്കാന്‍ വിമുഖത കാണിച്ചിരുന്നു,'' ക്ലേടണ്‍ കൗണ്ടി പബ്ലിക് സ്‌കൂളിലെ ചീഫ് ടെക്നോളജി ഓഫീസര്‍ റോഡ് സ്മിത്ത് പത്രക്കുറിപ്പില്‍ പറഞ്ഞു. ഫീച്ചര്‍ അഭ്യര്‍ത്ഥിച്ച ഉപഭോക്താക്കളില്‍ ഒരാളാണ് ക്ലേട്ടണ്‍ കൗണ്ടി പബ്ലിക് സ്‌കൂളുകള്‍.