കൊച്ചി- കണിക്കൊന്നയെ അപമാനിച്ചുവെന്ന് ആരോപിച്ച് മോഡലും നടിയുമായ ഗൗരി സിജി മാത്യുസിനെതിരെ സൈബര്‍ ആക്രമണം. കണിക്കൊന്ന പൂക്കള്‍ കൊണ്ട് തൊപ്പിയുണ്ടാക്കി അണിഞ്ഞിരിക്കുന്ന നടിയുടെ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് വിമര്‍ശം. തലനിറയെ ഉള്ള കൊന്ന പൂക്കള്‍ക്ക് ചേരുന്ന തരത്തിലാണ് മേക്കപ്പും ചെയ്തിരിക്കുന്നത്. ചുണ്ടിലും പുരികത്തിനും മഞ്ഞച്ചായം തേച്ചിട്ടുമുണ്ട്.
പ്രശസ്ത സെലിബ്രിറ്റി ഫോടോഗ്രാഫറായ സുമേഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്.
ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുള്ള ഗൗരി സജി നേരത്തെയും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്.