മുംബൈ-ഷാരൂഖ് ഖാനും ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിയും ഒന്നിക്കുന്ന ഹിന്ദി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഷാരൂഖ് ഖാനും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം.ഷൂട്ടിനായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നയന്‍താര മുംബൈയില്‍ എത്തിയിരുന്നു. ചിത്രത്തില്‍ നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായാണ് എത്തുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. നയന്‍താരയ്‌ക്കൊപ്പം നടി പ്രിയാ മണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തില്‍ അഭിനേതാക്കളായ യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താരയുടെ ബോളിവുഡ് രംഗപ്രവേശത്തെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.