Sorry, you need to enable JavaScript to visit this website.

20 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍; വേഷം വൈ.എസ്.ആര്‍

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി തെലുങ്കില്‍ ഒരുക്കുന്ന ചിത്രമാണ് യാത്ര. മമ്മൂട്ടിയാണ് വൈ.എസ്.രാജശേഖര റെഡ്ഡിയായി എത്തുന്നത്.


നയന്‍താരയാണ് ചിത്രത്തിലെ നായിക. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്
സംവിധായകന്‍ മഹി വി.രാഘവ് തന്റെ ട്വിറ്റര്‍ പേജില്‍ വാര്‍ത്ത സ്ഥിരീകരിച്ചു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Latest News