Sorry, you need to enable JavaScript to visit this website.

രമനവമി ഘോഷയത്ര; ഗുജറാത്തില്‍ രണ്ടിടത്ത് കല്ലേറും തീവെപ്പും

അഹമ്മദാബാദ്- ഗുജറാത്തില്‍ രണ്ടിടങ്ങളില്‍ രാമനവമി ഘോഷയാത്രക്ക് പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഹിമ്മത്‌നഗര്‍, ഖംഭാട്ട് എന്നിവിടങ്ങളില്‍ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ പറ്റി. ഇരുവിഭാഗം ആളുകള്‍ കല്ലേറില്‍ തുടങ്ങിയതാണ് വ്യാപക അക്രമങ്ങളില്‍ കലാശിച്ചത്. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

 

Latest News