ന്യൂദല്‍ഹി- ബോളിവുഡ് നടി സോനം കപൂറിന്റേയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടേയും ദല്‍ഹിയിലെ വീട്ടില്‍ കവര്‍ച്ച നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കവര്‍ച്ച നടന്നതെന്നാണ് വാര്‍ത്തകള്‍. അധികൃതര്‍ സംഭവം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
1.41 കോടിയുടെ സ്വര്‍ണവും പണവും മോഷണം പോയതായാണ് ബോളിവുഡിലെ സംസാരം. സോനം കപൂറിന്റെ ഭര്‍തൃമാതാവാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയതും.
ദല്‍ഹി പോലീസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. വീട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയില്ല.