മുംബൈ- വര്‍ഷങ്ങളായി ബോളിവുഡ് സിനിമാലോകം കാത്തിരിക്കുകയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹത്തിനായി. ഇപ്പോഴിതാ വിവാഹതീയതി തീരുമാനിച്ചു. ഈ മാസം 14ന് ഇരുവരും പുതിയ ജീവിതം തുടങ്ങും. മെഹന്ദി ചടങ്ങുകള്‍ വിവാഹത്തലേന്ന്(ഏപ്രില്‍ 13ന്) നടക്കും.ആലിയ ഭട്ടിന്റെ അമ്മാവന്‍ റോബിന്‍ ഭട്ട് വിവാഹ കാര്യം സ്ഥിരീകരിച്ചത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹത്തിനാണ് സിനിമാലോകം സാക്ഷിയാകാന്‍ പോകുന്നത്. 2017ല്‍ ബ്രഹ്മാസ്ത്രയുടെ സെറ്റില്‍ വെച്ചാണ് പ്രണയം മൊട്ടിട്ടത്. രണ്‍ബീറിന്റെ ബാന്ദ്രയിലെ വസതിയില്‍ വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരിക്കും ക്ഷണം. ബോളിവുഡ് സിനിമാലോകത്തെ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുക്കും.സംവിധായകന്‍ കരണ്‍ ജോഹര്‍, ഷാരുഖ് ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ആകാന്‍ഷ രഞ്ജന്‍, അനുഷ്‌ക രഞ്ജന്‍, രോഹിത് ധവാന്‍, വരുണ്‍ ധവാന്‍, സോയ അക്തര്‍ തുടങ്ങിയ പ്രമുഖരുടെ നീണ്ടനിര വിവാഹത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റില്‍ ഉണ്ടാകും.