സൂറത്ത്- ഗുജറാത്തില്‍ സ്വര്‍ണത്തരി തേടി മാന്‍ഹോളില്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു.
സുറത്തിലാണ് സംഭവം. നിരവധി ചെറിയ സ്വര്‍ണാഭരണ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്താണ് സ്വര്‍ണത്തരികള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരുവരും 10 അടി താഴ്ചയുള്ള മാന്‍ഹോളില്‍ ഇറങ്ങിയത്.
ജ്വല്ലറി നിര്‍മാണശാലകളില്‍നിന്ന് സ്വര്‍ണത്തരികള്‍ അഴുക്ക് ചാലുകള്‍ വഴി എത്തുമെന്ന് കരുതി ആളുകള്‍ ഭാഗ്യപരീക്ഷണം നടത്താറുണ്ട്. ആഭരണശാലകള്ക്കുമുന്നില്നിന്ന് പൊടികള്‍ തൂത്ത് സ്വര്‍ണത്തരികള്‍ അരിച്ചെടുക്കുന്നവരുമുണ്ട്.