വത്തിക്കാന്‍ - റഷ്യന്‍ അധിനിവേശത്തില്‍ ഉക്രൈന്‍ ജനതക്ക് പരസ്യ പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. വത്തിക്കാനില്‍ നടന്ന പ്രാര്‍ഥനക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
യുദ്ധഭൂമിയായ ബുച്ചയില്‍ നിന്നുകൊണ്ടുവന്ന പതാക മാര്‍പാപ്പ ചുംബിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന തന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
എല്ലാ ഉക്രൈനികള്‍ക്ക് വേണ്ടിയും ഈ കുട്ടികള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ഈ കുട്ടികള്‍ സുരക്ഷിത സ്ഥലത്തെത്താന്‍ പലായനം ചെയ്യേണ്ടിവന്നു. ഇത് യുദ്ധത്തിന്റെ ഫലമാണ്-മാര്‍പാപ്പ പറഞ്ഞു.
ഈ പതാക വന്നത് യുദ്ധഭൂമിയില്‍ നിന്നാണ്, രക്തസാക്ഷി നഗരമായ ബുച്ചയില്‍ നിന്നാണ്. നമ്മള്‍ അവരെ മറക്കരുത്. ഉക്രൈനിലെ ജനങ്ങളെ മറക്കരുത് -പതാകയില്‍ ചുംബിച്ച് അദ്ദേഹം പറഞ്ഞു.
യുക്രെയ്നില്‍ നിന്നെത്തിയ കുട്ടികളെ വേദിയില്‍ വിളിച്ച് അവര്‍ക്ക് സമ്മാനമായി വലിയ ചോക്ലേറ്റുകള്‍ നല്‍കിയാണ് അദ്ദേഹം മടക്കിയത്.