ന്യൂയോര്‍ക്ക്- മൈക്രോ ബ്ലോഗിങ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ തന്റെ നിക്ഷേപം വെളിപ്പെടുത്തി ടെസ്‌ല മേധാവി ഇലന്‍ മസ്‌ക്. ട്വിറ്ററില്‍ 9.2 ശതമാനം ഓഹരി മസ്‌കിനുണ്ടെന്ന് ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖയില്‍ പറയുന്നു. ഈ വിവരം പുറത്തു വന്നതോടെ ട്വിറ്ററിന്റെ ഓഹരി മൂല്യം പ്രീമാര്‍ക്കറ്റ് ട്രേഡിങില്‍ 16 ശതമാനം കുതിച്ചുയര്‍ന്നു.
ട്വിറ്ററിനെതിരെ പലപ്പോഴും രംഗത്തു വന്നിട്ടുള്ള വ്യവസായിയാണ് മസ്‌ക്. ട്വിറ്റര്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും അഭിപ്രായ സ്വാതന്ത്ര്യ തത്വങ്ങളെ അംഗീകരിക്കുന്നില്ലെന്നും മസ്‌ക് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പുതിയൊരു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം ഉണ്ടാക്കുമോ എന്ന ഒരു യൂസറുടെ ചോദ്യത്തിന് ഇക്കാര്യം ഗൗരവത്തോടെ ആലോചിക്കുന്നുണ്ട് എന്നും നേരത്തെ മസ്‌ക് പറഞ്ഞിരുന്നു.