ന്യൂദൽഹി- കേരളത്തിൽ നിന്നുള്ള മൂന്ന് പേർ ഉൾപ്പടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറ് എം.പിമാർ സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐ അംഗം പി.സന്തോഷ് കുമാർ, സി.പി.എം അംഗം എ.എ റഹീം, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവരാണ് കേരളത്തിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്ത പുതിയ എം.പിമാർ. സന്തോഷ് കുമാർ മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്.
അസമിൽ നിന്ന് ബിജെപി എംപി പബിത്ര മാർഗെരിറ്റ, പീപ്പിൾസ് പാർട്ടി ലിബറൽ അംഗം റഗ്വാര നർസറിയും നാഗാലാൻഡിൽ നിന്നുള്ള ബി.ജെ.പി എം.പി എസ് ഫാംഗ്നോൻ കൊന്യാക്കും സത്യപ്രതിജ്ഞ ചെയ്തു. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റായ ഫാംഗ്നോൻ കൊന്യാക് നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിത എംപിയാണ്. പരമ്പരാഗത നാഗാ വസ്ത്രങ്ങളണിഞ്ഞാണ് അവർ രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്.