മുംബൈ- പ്രസവത്തിന്റെ തലേന്നും ചിത്രീകരണത്തിനായി സെറ്റിലെത്തിയ നടി നടി ഭാരതി സിംഗിന് സോഷ്യല്‍ മീഡിയയുടെ ബിഗ് സല്യൂട്ട്. ഭാരതി സിംഗും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയും ഞയറാഴ്ചാണ് ആണ്‍കുഞ്ഞിനെ വരവേറ്റത്.
ഇതിനു പിന്നാല ഭാരതിയുടെ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായി. പ്രസവിക്കുന്നതിന് ഒരു ദിവസം മുമ്പ് ശനിയാഴ്ചയാണ് വീഡിയോ ചിത്രീകരിച്ചത്. കബ് ഹോഗാ ബച്ചാ-നമ്മുടെ കുഞ്ഞ് എപ്പോള്‍ വരുംമെന്ന് ഹര്‍ഷിനെ പിടിച്ച് ഭാരതി പറയുന്നത് വീഡിയോയില്‍ കാണാം.
നിരവധി പേരാണ് ഭാരതിയുടെ ജോലിയോടുള്ള അര്‍പ്പണബോധത്തെ പുകഴ്ത്തുന്നത്. നടന്‍ ഷാരൂഖ് ഖാന്റെ ഉദ്ധരണിക്കൊപ്പമാണ് ഭാരതിയുടെ വീഡിയോ ആരാധകര്‍ പങ്കെുവെക്കുന്നത്. ഇന്നലെ വരെ ജോലി ചെയ്തിരുന്ന ഭാരതിസിംഗിന് സല്യൂട്ട് എന്നായിരുന്നു അടിക്കുറിപ്പ്.
ഹാറ്റ്‌സ് ഓഫ് ഭാരതി എന്ന് ഒരു ആരാധകരിലൊരാള്‍ വീഡിയോക്ക് കമന്റ് ചെയ്തപ്പോള്‍ ഹൃദയം കീഴടക്കിയെന്നാണ് മറ്റൊരാളുടെ കമന്റ്. തൊഴിലിനോടുള്ള അര്‍പ്പണത്തെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ലെന്നാണ് റോക്ക്സ്റ്റാര്‍ എന്ന് വിളിച്ചുകൊണ്ട് മറ്റൊരാള്‍ പറഞ്ഞത്. രാവിലെ വരെ ഓഫീസില്‍ പോയി ജോലി ചെയ്തു, അന്നു രാത്രി പ്രസവവേദന അനുഭവപ്പെട്ടുവെന്നും സ്ത്രീകള്‍ സൂപ്പര്‍ഹീറോകളാണെന്നും സ്വന്തം അനുഭവം പറഞ്ഞ് സ്ത്രീകളിലൊരാള്‍ പ്രതികരിച്ചു.
ആണ്‍കുട്ടിയാണെന്ന വിവരം ഹര്‍ഷ് ഭാരതിയുമൊത്തുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് ഹര്‍ഷ് ഞായറാഴ്ച അറിയിച്ചു.
ഗര്‍ഭകാലത്ത് താന്‍ സന്തോഷത്തോടെ ജോലി ചെയ്യുകയാണെന്ന് ഭാരതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിശയിപ്പിക്കുന്ന പ്രതിഭകള്‍ക്കിടയില്‍ സെറ്റിലായിരിക്കുകയാണ് ഏറ്റവും സന്തോഷമെന്നും അതുകൊണ്ടാണ് ഗര്‍ഭ കാലത്തും സെറ്റില്‍ പോയതെന്നും അവര്‍ പറഞ്ഞു.
ഗര്‍ഭിണിയായ കാര്യം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്റെയും ഹര്‍ഷിന്റെയും യൂട്യൂബ് ചാനലില്‍ ഹം മാ ബന്നേ വാലെ ഹേ എന്ന പേരില്‍ വീഡിയോ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ഭാരതി അറിയിച്ചിരുന്നത്. 2017 ഡിസംബര്‍ മൂന്നിന് ഗോവയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. .