Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയില്‍ ഫേസ്ബുക്കിനും വാട്ട്‌സപ്പിനും മറ്റും വിലക്ക് 

കൊളംബോ- അടിയന്തിരാവസ്ഥയ്ക്കും കര്‍ഫ്യൂവിനും പിന്നാലെ ശ്രീലങ്കയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കര്‍ഫ്യൂവിന് പിന്നാലെ ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം,ട്വിറ്റര്‍,വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി.
അറബ് വസന്തത്തെ പോലെ സാമൂഹിക മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ ഒത്തുകൂടുന്നത് തടയാനാണ് നിലവിലെ വിലക്ക്. എന്നാല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നിലവില്‍
സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും സര്‍ക്കാരിന് കഴിയും. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ  വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. പ്രതിഷേധം കൂടുതല്‍ ശക്തമാകവെയാണ് അടിച്ചമര്‍ത്തല്‍ നടപടികളുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
 

Latest News