Sorry, you need to enable JavaScript to visit this website.

മാസ്‌കും നിര്‍ബന്ധമില്ല; മഹാരാഷ്ട്ര എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കുന്നു

മുംബൈ- രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്ര ശനിയാഴ്ച മുതല്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കും. മറാത്തി പുതുവര്‍ഷാരംഭം മുതലാണ് മാസ്‌ക് ഉള്‍പ്പെടെ എല്ലാ കോവിഡ് കാല നിയന്ത്രണങ്ങളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് ആണ് പ്രഖ്യാപിച്ചത്. ആള്‍ത്തിരക്കുള്ള ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അത് നിര്‍ബന്ധമില്ല.

രണ്ട് വര്‍ഷമായി തുടരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയാണ്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത്  35 ജില്ലകളിലായി 964 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. യവത്മല്‍, വഷിം, ഹിങ്കോളി ജില്ലകളില്‍ ഒറ്റ കോവിഡ് കേസു പോലുമില്ല. 

2020ല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ഇതുവരെ മഹാരാഷ്ട്രയില്‍ 7873619 പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്. ഇവരില്‍ 147780 പേര്‍ മരിച്ചതായും ആരോഗ്യ വകുപ്പ് കണക്കുകള്‍ പറയുന്നു.
 

Latest News