കൊച്ചി- നടന്‍ ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേ ഫെയറര്‍ ഫിലിംസ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
'സല്യൂട്ട്' എന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഫിയോക് ദുല്‍ഖര്‍ സല്‍മാനു വിലക്കേര്‍പ്പെടുത്തിയിരുന്നത്. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒ.ടി.ടിക്കു നല്‍കിയതെന്നാണ് ഫിയോക് ആരോപിക്കുന്നത്.
ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നു കരാര്‍ ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒ.ടി.ടിയില്‍ എത്തിയതെന്ന് സംഘടന പറയുന്നു.