കൊല്ലം- ബിന്ദു പണിക്കര്‍ക്കൊപ്പം പരമാനന്ദത്തോടെ ജീവിക്കുന്നു, വേര്‍പിരിഞ്ഞിട്ടില്ലെന്ന് സായ് കുമാര്‍. ചില ഓണ്‍ലൈന്‍ ചാനലുകള്‍ തന്നെയും ബിന്ദു പണിക്കരേയും പറ്റി വാര്‍ത്തകള്‍ വളച്ചൊടിച്ച് എഴുതാറുണ്ട്. സായ് കുമാര്‍. താനും ബിന്ദു പണിക്കരും സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ലെന്നാണ് തോന്നുന്നതെന്നും സായ് കുമാര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബിന്ദു പണിക്കരെ തെരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം ശരിയാണ്. അവരുമായുള്ള ജീവിതത്തില്‍ നൂറ്റിയൊന്ന് ശതമാനം സംതൃപ്തനാണ്. എന്നിട്ടും തെറ്റായ വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
എത്ര ഫോണ്‍കോളുകളാണെന്നോ ഞങ്ങള്‍ക്ക് വരുന്നത്. എല്ലാവര്‍ക്കും അറിയേണ്ടത് ഞാനും ബിന്ദുവും തമ്മില്‍ പിരിഞ്ഞോ എന്നാണ്. ഏതോ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഞാന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് എഴുതിയിരിക്കുന്നത്. എന്റെ അഭിമുഖം അവര്‍ കണ്ടോ എന്നുതന്നെ അറിയില്ല. കണ്ടിരുന്നെങ്കില്‍ ഇത്തരം വിഡ്ഢിത്തരങ്ങള്‍ എഴുതിവെയ്ക്കില്ലായിരുന്നല്ലോ. ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ലെന്ന് തോന്നുന്നു,' സായ് കുമാര്‍ പറഞ്ഞു.ഇപ്പോള്‍ പരിചയക്കാര്‍ വിളിക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഇന്ന് രാവിലെയായിരുന്നു പിരിഞ്ഞതെന്നാണ് താന്‍ പറയുന്നത് എന്ന് ബിന്ദു പണിക്കരും പറഞ്ഞു. 'ഞങ്ങളോട് ഇത്രയും കാലം മിണ്ടാതിരുന്ന ആളുകള്‍പോലും ഇപ്പോള്‍ വിളിക്കുന്നുണ്ട്. സുഖമാണോ എന്നൊക്കെ ചോദിച്ചാണ് തുടങ്ങുന്നത്. നിങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോ എന്നാണ് അടുത്ത ചോദ്യം. ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയോ എന്ന് പച്ചയ്ക്ക് ചോദിക്കും. ആരെ വിശ്വസിപ്പിക്കാനാണ്. അതുകൊണ്ട് ഞാന്‍ പറയും, ഇന്ന് രാവിലെയായിരുന്നു ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞതെന്ന്. അങ്ങനെയെങ്കിലും അവര്‍ക്ക് സന്തോഷമാകുന്നെങ്കില്‍ ആകട്ടെ,' ബിന്ദു പണിക്കര്‍ പറഞ്ഞു. ഇന്നലെ മോളുടെ ഫ്രണ്ട്‌സിനോടും പരിചയക്കാര്‍ ചോദിച്ചത് സായി അങ്കിളും ബിന്ദു ആന്റിയും തമ്മില്‍ പിരിഞ്ഞോ എന്നായിരുന്നു. അതിന് ആ കുട്ടി പറഞ്ഞത്, ഇന്നലെ വരെ അവര്‍ പിരിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇന്നത്തെ കാര്യം തനിക്കറിഞ്ഞുകൂടെന്നായിരുന്നു. എത്ര ദോഷൈകദൃക്കുകളാണ് നമ്മുടെ ആളുകളെന്ന് നോക്കൂ,' ബിന്ദു പണിക്കര്‍ താത്വികമായി അ്‌വലോകനം ചെയ്തു.