ചിരാഗ് കൈവശം വെച്ച ബംഗ്ലാവ് ഒഴിപ്പിക്കാന്‍ നടപടി

ന്യൂദല്‍ഹി- ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) പ്രസിഡന്റ് ചിരാഗ് പാസ്വാന്‍ കൈവശം വച്ചിരുന്ന ബംഗ്ലാവ് ഒഴിയാന്‍ പാര്‍പ്പിട, നഗരകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് ബുധനാഴ്ച ഉദ്യോഗസ്ഥ സംഘത്തെ ന്യൂദല്‍ഹിയിലെ 12 ജന്‍പഥിലേക്ക് അയച്ചു. കഴിഞ്ഞ വര്‍ഷം കുടിയൊഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് നടപടി. പിതാവ് പരേതനായ രാംവിലാസ് പാസ്വാന് അനുവദിച്ചിരുന്ന ബംഗ്ലാവാണിത്.

7 മോത്തിലാല്‍ നെഹ്റുവില്‍നിന്ന് ബി.ജെ.പി ലോക്സഭാ എം.പി രാം ശങ്കര്‍ കതേരിയയെയും 10 പണ്ഡിറ്റ് പന്ത് മാര്‍ഗില്‍നിന്ന് ബി.ജെ.പി മന്ത്രി പി.സി സാരംഗിയെയും പുറത്താക്കിയ എസ്റ്റേറ്റ് ഡയറക്ടര്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ ഒഴിപ്പിക്കലാണ് നടത്തിയത്.

'കുടിയിറക്കല്‍ നോട്ടീസുകളെത്തുടര്‍ന്ന് ഒഴിപ്പിക്കല്‍ സംഘത്തെ അയക്കുന്നത് പതിവ് നടപടിക്രമമാണ്. ചിരാഗ് പാസ്വാന്‍ അദ്ദേഹത്തിന് അനുവദിച്ച ഒരു എം.പി ഫ്‌ളാറ്റിലാണ് താമസിക്കുന്നത്, 12 ജന്‍പഥ് ഇതിനകം അനുവദിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം ഒഴിയേണ്ടതായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ ഒഴിപ്പിക്കലാണ്. ബംഗ്ലാവുകളിലെ താമസക്കാര്‍ എം.പി ഫ്‌ളാറ്റുകളിലേക്ക് മാറും.

 

Latest News